Learning Material

                                                                  Learning Material 


Comments

Popular posts from this blog

ഉത്തരാധുനിക കവിതകളിലെ സ്ത്രീ പ്രാതിനിധ്യം *ആമുഖം* ആധുനിക സംസ്കാരത്തിൽ നിന്ന് വേറിട്ട കാഴ്ചപ്പാടുകളെ ചേർത്തിണക്കിയ കാലഘട്ടമാണ് ഉത്തരാധുനിക കാലഘട്ടം,കലാസാഹിത്യ രംഗങ്ങളിലെ പുതുസമീപനങ്ങൾ നൂതന പ്രവണതകൾ പുതു ലോക വീക്ഷണം ഭാവുകത്വ സമീപനം തുടങ്ങിയവ ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്.സമകാലിക സമൂഹത്തിന്റെചിന്താ പദ്ധതികൾ ഉത്തരാധുനികത്വത്തിന് ഊന്നൽ നൽകുന്നവയാണ്. സ്റ്റീവൻ ബെസ്റ്റും ഡഗ്ലസ് കെൽനറും 1870 കൾ മുതൽ ഉത്തരാധുനികത ഉണ്ടെന്ന് അഭിപ്രായപ്പെടുന്നു.എന്നാൽ ആ കാലഘട്ടത്തിൽ ഉത്തരാധുനികത എന്ന പദത്തിന് ഇന്നുള്ള അർത്ഥങ്ങൾ ഉണ്ടായിരുന്നില്ല. "Consumer Culture and Post Mordernism" എന്ന കൃതിയിൽ മൈക്ക് ഫെനർ സ്റ്റോൺ ഉത്തരാധുനികത എന്ന പദത്തിന്റെ ചരിത്രം അവലോകനം ചെയ്യുന്നുണ്ട്.ചാൾസ് ആൾസൺ Projective verse (1950) എന്ന ഗ്രന്ഥത്തിൽ മനുഷ്യ കേന്ദ്രിതമല്ലാത്ത പുതു ശൈലിയുടെ ഉദയത്തെ നിർവചിക്കുന്നതിനാൽ ഉത്തരാധുനികത എന്ന സംജ്ഞ ഉപയോഗിക്കാമെന്ന് കുറിക്കുന്നു. കലയുടെ സ്വച്ഛന്ദമായ നിറവിൽ നിലകൊള്ളുമ്പോഴും ആധുനികത നിശബ്ദമായി ഉൾവലിയുന്നു എന്ന കണ്ടെത്തലുകൾ ആയിരുന്നു .ഇർവിൻ ഹോവിന്റേത് .സംസ്കാരത്തിന്റെ വ്യാപനത്തിനും കലയുടെ ഉന്നമനത്തിനും പ്രതികരണങ്ങൾക്കും വേണ്ടി ഒട്ടനവധി പാശ്ചാത്യ പണ്ഡിതർ ഉത്തരാധുനികതയെ സ്വാഗതം ചെയ്തു. *ഉത്തരാധുനികതയുടെ വഴികൾ* 1990 കളിൽ രൂപപ്പെട്ട ഉത്തരാധുനികത എന്ന നവ ഭാവുകത്വത്തെ ആധുനികതയുടെ തുടർച്ചയെന്നോ ഇടർച്ചയെന്നോ രേഖപ്പെടുത്താം.ആധുനികതയുടെ പല പ്രമേയങ്ങളും ഉത്തരാധുനികതയിൽ കടന്നുവരുന്നുണ്ടെങ്കിലും രൂപപരവും ആഖ്യാനപരവുമായ പല പുതുമകളും ഉത്തരാധുനിക കവിതകൾ മുന്നോട്ടുവയ്ക്കുന്നുണ്ട്.ഉത്തരാധുനികത എന്ന സങ്കല്പം തന്നെ സാമൂഹിക സാംസ്കാരിക ജീവിത അനുഭവങ്ങളും സാമ്പത്തിക ബന്ധങ്ങളുമായി ഇടകലർന്ന് വികസിച്ചു വന്നിട്ടുള്ളതാണ്.പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയുടെ ഉയർപ്പ് ഉത്തരാധുനിക കാലത്താണ് ഉരുവം കൊള്ളുന്നത് .ദളിതെഴുത്ത് സജീവമാകുന്നത് ഉത്തരാധുനികതയുടെ തുടക്കത്തിലാണ്.ചരിത്രത്തിന്റെ ഏടുകളെ മറനീക്കി കൊണ്ടുവരുവാനും തന്റെ സ്വത്വത്തെ തിരിച്ചറിഞ്ഞ് ശബ്ദമുയർത്തുവാനും ഉത്തരാധുനിക കവികൾക്കും അവരുടെ കവിതകൾക്കും സാധിച്ചു.ഒരു കേന്ദ്രീകൃത ചട്ടക്കൂടോ ഒത്തൊരുമിച്ചു നിൽക്കുന്ന തത്വങ്ങളോ ഇല്ലാത്ത സങ്കീർണത വൈരുദ്ധ്യം മങ്ങൽ പരസ്പര ആശ്രിതത്വം തുടങ്ങിയവയെ അതിശക്തമായി പ്രതിപാദിക്കുന്ന പ്രതിഫലിപ്പിക്കുന്ന ബൗദ്ധിക കലാപരമായ അവസ്ഥകളെ ഉത്തരാധുനികത എന്ന് വിശേഷിപ്പിക്കാം. *കവിതകൾ ഉത്തരാധുനികതയിൽ* കവിത സമൂഹത്തിന്റെ ആത്മബോധത്തിന്റെ ഏറ്റവും ജാഗരൂകമായ ഒരു ഉപകരണമാണ്.കവിത സാംസ്കാരികമായ ഒരിടം സൃഷ്ടിക്കുമ്പോൾ തന്നെ ഏറെ അർത്ഥസമസ്യകളെ യുക്തിക്കതീതമായി കാണുന്നു.പലപ്പോഴും കാവ്യഘടനയിൽ നിബന്ധിക്കുന്നുണ്ട്.ഈ നിബന്ധനം ചരിത്ര ബദ്ധമായിരിക്കുന്ന ഒരു സാംസ്കാരികതയെ പ്രേരണാപരമായി സംക്ഷേപിക്കുന്നുണ്ട്.മലയാള കവിതയിലെ ഈ തലത്തെ കുറിച്ചുള്ള അന്വേഷണം ചരിത്രത്തോട് മുഖം നിന്ന് കവിതകളുമായി ചേർത്ത് വായിക്കേണ്ടതാണ്. അഥവാ ചരിത്ര പ്രതിസന്ധികളെ കവിതയുടേതായ സർഗാത്മകതയുടെയോ പ്രതിസന്ധികളായി തന്നെ തിരിച്ചറിയേണ്ടി വരുന്ന അർത്ഥതലമാണ് ഇത്. കവിതയുടെ വിഷയം മനുഷ്യമനസ്സിനെ ഉദ്ദീപിപ്പിക്കുന്നതാകണം. ഈ ദിശയിൽ രചിക്കപ്പെട്ട കവിതകൾ കാവ്യാനുഭവത്തിന് വേണ്ടി സമൂഹത്തിലെ ഇടത്തരക്കാരുടെയും താഴ്ന്നിലക്കാരുടെയും സാധാരണ വിനിമയ ഭാഷ ഉപയോഗിക്കാമെന്ന അന്വേഷണത്തിന്റെ മുഖമുദ്രകളാണ്.കവിതകൾ കൂടുതലും വൈകാരികതയുടെ ഭാഷയിലാണ് പ്രവർത്തിച്ചത്.ആത്മവത്തയുടെ പ്രേരകങ്ങളും പ്രകൃതിയും സസ്വരൂപങ്ങളും അതിന് മിഴിവ് നൽകി.പ്രകൃതി ദൃശ്യങ്ങളെ മാനസിക ഭാവങ്ങളുമായി താതാമ്യം പ്രാപിക്കുന്ന സൗന്ദര്യത്മക കവിതയ്ക്കുപരിയായി പ്രതിഭാസികമായ അഭിപ്രേരണകൾ കൽപ്പനകളെ അതിഭാവുകതയുമായി ചേർത്തിണക്കി *പെണ്ണ് എഴുത്തുകൾ ശക്തമാകുമ്പോൾ* പത്തൊമ്പതാം നൂറ്റാണ്ട് വരെ മിക്ക സ്ത്രീകൾക്കും വേണ്ടത്ര വിദ്യാഭ്യാസവും എഴുതാനുള്ള ഒഴിവുസമയവും ഇല്ലായിരുന്നു.സംസ്കാരങ്ങൾ വ്യവസായികമായി മാറുകയും സ്ത്രീകൾ കൂടുതലായി വിദ്യാഭ്യാസം നേടുകയും ചെയ്തതോടെ വിലകുറഞ്ഞ പുസ്തകങ്ങൾ നിർമ്മിക്കുവാനും വായനക്കാരെ വർധിപ്പിക്കാനും അച്ചടി സാങ്കേതികവിദ്യകൾ ഉപയോഗിക്കപ്പെട്ടതോടെ സ്ത്രീകൾക്ക് എഴുത്ത് കൂടുതൽ സാധ്യമായി.പ്രണയവും പ്രകൃതിയും സാമൂഹ്യ ശക്തമായ തുറന്നെഴുത്തുകളും സജീവമായതോടെ ഉത്തരാധുനിക സംസ്കാരത്തിൻറെ പുതിയ ഭാവം പ്രകടമാവുകയും ചെയ്യ്തു . ഉത്തരാധുനിക കാലഘട്ടത്തിലാണ് സ്ത്രീ പ്രാതിനിധ്യം കൂടുതൽ ശക്തി പ്രാപിച്ചത്.തന്റെ നിലപാടുകളെ സ്വതന്ത്രമായി വ്യക്തമാക്കുവാൻ സ്ത്രീ ശാക്തീകരണത്തിന് സാധിച്ചു.അവയ്ക്ക് തുടക്കമിട്ടത് മാധവിക്കുട്ടിയെ പോലുള്ള പ്രതിഭകൾ ആണെന്ന് പറയാം.സാമൂഹികപ്രസക്തമായ ഒട്ടനവധി രചനകൾ ഇന്ന് വായനക്കാരുടെ കണ്ണുതുറപ്പിക്കുന്നവയാണ് ഏകപക്ഷീയമായ പ്രണയം സ്ത്രീത്വം വിജയലക്ഷ്മി കവിതകളിൽ കാണുവാൻ സാധിക്കും.തുറന്നുപറയാനാകാതെ ഉള്ളിൽ കൊണ്ട് നടക്കുന്ന പ്രണയത്തിന്റെ ആവിഷ്കാരമാണ് ആരു ഞാൻ, വാക്കിനു മപ്പുറം ,യക്ഷഗാനം തുടങ്ങിയ കവിതകളിൽ പ്രകടമാകുന്നത്.സ്ത്രീ ജീവിതത്തിന്റെ വിഹ്വലമായ സഹനത്തെ പ്രതിഫലിപ്പിക്കുന്ന കവിതയാണ് വിൽപത്രം .പെണ്ണെഴുത്തിന്റെ വ്യവസ്ഥാപിത വഴികളിൽ വിള്ളൽ വീഴുന്ന കവിതയാണ്.അന്തർമുഖത്വത്തിൽ ഊന്നിയ രചന രീതിയിൽ നിന്ന് സമകാലിക ജീവിതത്തിൻറെ സ്പന്ദനങ്ങളെ ഉൾക്കൊള്ളുന്ന കവിതകൾ പിൽക്കാല ജീവിത കവിതകളിൽ പ്രത്യക്ഷമായി. അടുക്കളയുടെ ഗന്ധവും കാഴ്ചയും അടുക്കള പെണ്ണിൻറെ ആസ്വാതന്ത്ര്യത്തിന്റെ ഇടം എന്ന തിരിച്ചറിവിനെ വിമർശനാത്മകമായി പുനർവായിച്ചു കൊണ്ടാണ് അടുക്കളയില്ലാത്ത വീടിന്റെ പുകയാതെ പോകുന്ന അടുപ്പുകളെ കൈക്കലത്തുണികൾ എന്ന കവിതയിൽ ആവിഷ്കരിക്കുന്നു.പ്രണയം ലൈംഗികത സദാചാരം എന്നിവയെ സംബന്ധിച്ച സവർണ്ണതയുടെ നിലപാടുകളെ നിരന്തരം ചോദ്യം ചെയ്യുന്ന രചനകളാണിവ.സ്ത്രീ ജീവിതത്തിന്റെ അടുക്കും കരിയും പുരണ്ട പാറ പോലൊ ലുറച്ച തുണി പ്രതികൂലങ്ങളിൽ മാത്രം ജീവിച്ച് ആർദ്രതകൾ നഷ്ടപ്പെട്ട പെൺചിത്തത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. "കുഞ്ഞു മോളുടെ ഉടുപ്പായിരുന്നു അതിപ്പോളടുപ്പിനരികിൽ കുഞ്ഞുമോളും ഇപ്പോൾ മറ്റൊരു അടുക്കളയിൽ" സ്ത്രീ ജീവിതത്തിന്റെ നേർക്കാഴ്ചകളെ ആവിഷ്കരിക്കുന്ന വരികളാണ്. സൈബർ ആവിഷ്കാരത്തിന്റെ പൊതു സാധ്യതകളിലൂടെ മലയാള കവിതാരംഗത്ത് തങ്ങളുടെതായ ചുവടുറപ്പിച്ച ഒട്ടനവധി എഴുത്തുകാരികളെ കാണാം.തീക്കനൽ ചൂടുള്ള കവിതകൾ തന്റെ അനുഭവ സമ്പത്തുകൾ കൊണ്ട് ഓരോ സ്ത്രീയും ആവിഷ്കരിക്കുന്നു.സെറീന, വിജയരാജ മല്ലിക ,ബിന്ദു പി വി തുടങ്ങിയവ ഒട്ടനവധി സ്ത്രീപക്ഷ എഴുത്തുകാരികൾ തങ്ങളുടെ നിലപാടുകളെ വ്യക്തമാക്കുന്ന രചനകൾ ആവിഷ്കരിക്കുന്നു. ഓരോ സാഹിത്യ കൃതിയും കാലത്തിൻറെ അടയാളമാണ്.അവ പകർത്തുന്ന തീക്ഷ്ണത നിസ്സാരമല്ല എന്ന് പറയാം. തുറന്നെഴുത്തുകൾ സജീവമാകുന്ന കാലമാകുമ്പോൾ ഓരോ സ്ത്രീയും തന്റെ സ്വത്ത് ആവിഷ്കാരങ്ങളെ ശക്തമായി പ്രതിഫലിപ്പിക്കുന്നു.സ്ത്രീക്ക് സമൂഹം കൽപ്പിക്കുന്ന അടക്കം ഒതുക്കങ്ങൾക്കപ്പുറം മാനസികമായ ചോദനകൾ ഉണ്ടെന്ന് ബോധ്യപ്പെടുത്തുന്ന വിധത്തിൽ ഓരോ സ്ത്രീ